Secure your spot before registration ends!
01
13
39
44
കുട്ടിയെ ശരിയായി പഠിപ്പിക്കാൻ സാധിക്കാത്ത രക്ഷിതാവാണ് നിങ്ങൾ എന്ന ചിന്ത അലട്ടുന്നുണ്ടോ?
എല്ലാം തനിയെ ശരിയാകുമെന്ന് വിശ്വസിച്ചത് തെറ്റായിപ്പോയി എന്ന് തോന്നുന്നുണ്ടോ?
എങ്ങനെ തുടങ്ങണം എന്ന് അറിയാതെ നിൽക്കുകയാണോ?
"ശരിയായ guidance-ഉം professional support-ഉം ലഭിച്ചാൽ കുട്ടിക്കും കുടുംബത്തിനും കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാം."
മാതാപിതാക്കൾ സാധാരണ ചെയ്യുന്ന ഏറ്റവും വലിയ തെറ്റിദ്ധാരണയെ ഇത് നേരിട്ട് അഭിസംബോധന ചെയ്യുന്നു.
എൻ്റെ കുട്ടി ബുദ്ധിയുള്ളവനാണ്, പിന്നെ എന്തുകൊണ്ട് പഠനത്തിൽ പിന്നിലാണ്?" എന്ന മാതാപിതാക്കളുടെ സംശയത്തിന് മറുപടി നൽകുന്നു.
ആത്മവിശ്വാസം നഷ്ടപ്പെടുന്നതിന് മുമ്പ്, നിങ്ങളുടെ കുട്ടിയുടെ യഥാർത്ഥ ബുദ്ധിമുട്ട് കണ്ടെത്താനുള്ള ശരിയായ മാർഗ്ഗനിർദ്ദേശങ്ങൾ ലഭിക്കുന്നു
പഠന രീതികളിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് മനസ്സിലാക്കാൻ സാധിക്കുന്നു
എഴുതാൻ പറ്റുന്ന കുട്ടിക്ക് എന്തുകൊണ്ട് വായിക്കാൻ സാധിക്കുന്നില്ല എന്നതിനെക്കുറിച്ച് മനസ്സിലാക്കുന്നു
മലയാളം അറിയുന്ന കുട്ടിക്ക് കണക്കിൽ ബുദ്ധിമുട്ട് വരുന്നു അല്ലെങ്കിൽ മറിച്ചും സംഭവിക്കുന്നത് എന്തുകൊണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്നു
വാശിയും ദേഷ്യവും വരാതെ എങ്ങനെ പഠിക്കാൻ താല്പര്യം ഉണ്ടാക്കാം എന്ന് മനസ്സിലാക്കാം
പഠന പ്രശ്നങ്ങൾ മുൻകൂട്ടി പരിഹരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കുന്നു

തൻറെ മുന്നിലെത്തിയ കുട്ടികളെ പഠിപ്പിച്ചു മനസ്സിലാക്കി അവർക്ക് നൽകേണ്ട രീതികൾ പ്രത്യേകം തയ്യാറാക്കി IQ ലെവൽ പോലും അല്പം കുറവാണെങ്കിലും ക്ഷമയോടെ കൃത്യമായി തയ്യാറാക്കപ്പെട്ട കരിക്കുലം ന്യൂറോ കോഗ്നിറ്റീവ് ടെക്നിക്സ് ഉപയോഗിച്ചുകൊണ്ട് ഈ കുട്ടികളുടെ പ്രശ്നങ്ങളെ പരിഹരിക്കാൻ കൗൺസിലിംഗ് സൈക്കോളജിസ്റ്റ് കൂടിയായ രതി മേച്ചേരിയുടെ നേതൃത്വത്തിൽ വലപ്പാട്, വാടാനപ്പള്ളി എന്നീ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന സയൺ ഫോക്കസ് അക്കാദമിക്ക് സാധിക്കുന്നുവെന്ന് അഭിമാനപൂർവ്വം പറയാൻ പറ്റുന്നു.
14 വർഷത്തോളം ഈ ഫീൽഡിൽ പരിചയസമ്പത്തുള്ള കൗൺസിലിംഗ് സൈക്കോളജിസ്റ്റ് രതി മേച്ചേരി
2019-2021 കാലഘട്ടങ്ങളിൽ തൃശ്ശൂരിലെ ചൈൽഡ് വെൽഫെയർ കമ്മറ്റി മെമ്പർ ആയിരുന്നു.
ഇപ്പോൾ 5 വർഷത്തോളമായി തൃശ്ശൂർ കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ORC (Our Responsibility to Children) എന്ന സർക്കാർ പ്രോജക്റ്റിന്റെ ഭാഗമായുള്ള District Resource Centre ൽ Remedial Trainer ആയി പ്രവർത്തിക്കുന്നുണ്ട്.
ഒപ്പം അധ്യാപകരിലൂടെ കുട്ടികളിൽ റെമഡിയിൽ ടെക്നിക് ഉപയോഗിച്ചുകൊണ്ട് അവരുടെ പ്രശ്നങ്ങളെ പരിഹരിക്കാനായി ഒരു സന്നദ്ധപ്രവർത്തനം എന്ന നിലയിൽ വലപ്പാട് ,എടമുട്ടം പെരിഞ്ഞനം എന്നീ ഭാഗങ്ങളിലുള്ള 13 ഓളം സ്കൂളുകളിൽ സൗജന്യമായി അധ്യാപകർക്ക് ക്ലാസുകൾ നൽകുകയും കുട്ടികളുടെ പഠന പിന്നോക്കാവസ്ഥ കണ്ടെത്തി അതിന് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു.
14 വർഷത്തെ പ്രവർത്തനത്തിന്റെ ഭാഗമായി ആയിരത്തോളം കുഞ്ഞുങ്ങളുടെ പഠന പ്രശ്നങ്ങളെ പരിഹരിച്ചുകൊണ്ട് കുഞ്ഞുങ്ങളുടെ കഴിവിനെ അനുസരിച്ച് മുന്നോട്ടുവരാനായി സഹായിക്കാൻ രതീമേച്ചേരിക്ക് സാധിച്ചിട്ടുണ്ട്.
ഒരു കുഞ്ഞ് ഒരു കുടുംബത്തിൻറെ പ്രതീക്ഷയാണ്.
നാളത്തെ പൗരന്മാരായ അവർ നാടിൻറെ പ്രതീക്ഷയാണ്. അവരെ കൈപിടിച്ചു ഉയർത്തേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ് എന്നതുകൊണ്ട് തന്നെ, നമ്മുടെ നാട്ടിലെ ലക്ഷത്തോളം കുട്ടികളെ അവർ അനുഭവിക്കുന്ന പഠന പ്രശ്നങ്ങൾ തരണം ചെയ്യാൻ സഹായം നൽകാൻ അക്ഷീണം പ്രവർത്തിക്കുകയാണ് സയൺ ഫോക്കസിൽ രതി മേച്ചേരിയും ട്രെയിനേഴ്സും.
"ഓരോ കുട്ടിയുടെയും ഉള്ളിലെ കഴിവുകളെ കണ്ടെത്തി, അവരുടെ പഠന-പെരുമാറ്റ വെല്ലുവിളികളെ മറികടന്ന് ആത്മവിശ്വാസത്തോടെ ജീവിതത്തിൽ മുന്നേറാൻ സഹായിക്കുക."
പല കുട്ടികളും ബുദ്ധിശക്തിയില്ലാത്തതിനാലല്ല പഠനത്തിൽ പിന്നോക്കം പോകുന്നത്. ശരിയായ വിലയിരുത്തലും അനുയോജ്യമായ പരിശീലനവും ലഭിക്കാത്തതിനാലാണ് അവർ ബുദ്ധിമുട്ടുകൾ നേരിടുന്നത്. ഈ സത്യം മനസ്സിലാക്കി, ഓരോ കുട്ടിയുടെയും പ്രത്യേക ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് Neuro-Cognitive Remedial Training, Learning Support, Behavioural Intervention, Parent Guidance എന്നീ മേഖലകളിലൂടെ അവരുടെ ജീവിതത്തിൽ മാറ്റം സൃഷ്ടിക്കാനാണ് ഞങ്ങൾ പ്രതിജ്ഞാബദ്ധരായിരിക്കുന്നത്.
ഞങ്ങളുടെ സ്വപ്നം:
പഠന ബുദ്ധിമുട്ടുകൾ കാരണം ഒരു കുട്ടിയും ആത്മവിശ്വാസം നഷ്ടപ്പെടരുത്.
ഓരോ മാതാപിതാവിനും അവരുടെ കുട്ടിയുടെ ഭാവിയെക്കുറിച്ച് പ്രതീക്ഷയും ആത്മവിശ്വാസവും ലഭിക്കണം.
കുട്ടികൾക്ക് പഠനം ഒരു ഭാരമല്ല, സന്തോഷകരമായ അനുഭവമാകണം.
ഓരോ കുട്ടിക്കും അവരുടെ പരമാവധി കഴിവുകൾ പ്രയോജനപ്പെടുത്തി ജീവിതത്തിൽ വിജയിക്കാൻ അവസരം ലഭിക്കണം.
ഞങ്ങൾ ആത്മവിശ്വാസം വളർത്തുന്നു...
കുടുംബങ്ങൾക്ക് പ്രതീക്ഷ നൽകുന്നു...
കുട്ടികളുടെ ഭാവിക്ക് പുതിയ വഴികൾ തുറക്കുന്നു.
Our Vision Statement
"Transforming Learning Challenges into Lifelong Success by Empowering Every Child to Reach Their Full Potential."
"പഠന വെല്ലുവിളികളെ ജീവിത വിജയങ്ങളാക്കി മാറ്റി, ഓരോ കുട്ടിയെയും അവരുടെ പൂർണ്ണ ശേഷിയിലേക്ക് ഉയർത്തുക."


A result oriented academy and highly trustful. Highly recommend those who still keep a light in mind for the positive recovery or change in your child. Bring your child with confidence and Scion definitely will give you a heart-touching smile in your heart and life. You can Trust..


Very helpful activities, simple to learn and easy to understand..Mam also used neuro cognitive methods,it's very useful to students n parents...Very cooperative sessions ❤️❤️❤️


After coming to Focus my son got a very good foundation in his studies


For the past 3 years, I’ve been bringing my daughter to Focus. There have been a lot of changes in her. It’s a really good place 👍. …
Address: SCION FOCUS ACADEMY Valapad & Vadanappally
Thrissur
9846 05 05 09

